കടലാക്രമണത്തില്‍ ദുരിത്തിലായവര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഭക്ഷണപ്പൊതിയ്ക്കുള്ളില്‍ നൂറുരൂപ നോട്ട് കണ്ടെത്തിയതിനെ കുറിച്ച് കണ്ണമാലി സി.ഐ ഷിജു പങ്കിട്ട കുറിപ്പ് വൈറലായിരുന്നു. ആ പൊതിയുടെ ഉടമയെ കണ്ടെത്തിയിരിക്കുകയാണ് പോലീസ് ഇപ്പോള്‍. ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിച്ച തുച്ഛമായ തുകയില്‍ നിന്നാണ് ആര്‍ക്കെന്നറിയാത്തൊരു ഭക്ഷണപ്പൊതിയില്‍ നൂറിന്റെ ഒരു നോട്ട് കൂടി നിക്ഷേപിച്ചത്.