നാലുവയസ്സുകാരനായ കുഞ്ഞിന് കാഴ്ചശക്തി കിട്ടാനായി പ്രയത്നിച്ച അയൽവാസി. ഇടുക്കിയിലെ മറയൂരിൽ നിന്നുള്ള സന്ദീപ് കൃഷ്ണ എന്ന ബാലന് കാഴ്ചശക്തി തിരികെ കിട്ടാനാണ് നാൽപത്തിയൊന്നുകാരനായ ഈശ്വരൻ പ്രയത്നിച്ചത്. കാന്തല്ലൂർ ​ഗോത്രവർ​ഗ കോളനിയിലെ നിർധനരായ ശരവണന്റേയും രാജലക്ഷ്മിയുടേയും മകനാണ് സന്ദീപ്. ഡോക്ടർമാർ പോലും ആദ്യം കൈവെടിഞ്ഞ കുഞ്ഞിനെ കോയമ്പത്തൂരിൽ ചികിത്സക്ക് കൊണ്ടുപോയത് ഈശ്വരനാണ്. ബാങ്ക് വായ്പയെടുത്താണ് ശസ്ത്രക്രിയയ്ക്കുള്ള പണം ഈശ്വരൻ കണ്ടെത്തിയത്.