കോഴിക്കോട്: നന്മവറ്റാത്ത മനസുകളുടെ സഹായത്തോടെ ബാലുശ്ശേരി സ്വദേശി രവീന്ദ്രന് പുതിയ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. മകള്‍ രജിഷയുടെ വിവാഹവും നടത്തി. പ്രളയത്തില്‍ തകര്‍ന്ന വീട് പുതുക്കി പണിയാന്‍ ദുരിതാശ്വാസ തുക രവീന്ദ്രന് ലഭിച്ചിരുന്നില്ല. ഇതോടെ മകളുടെ വിവാഹം വീട്ടില്‍ നടത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ന്യൂസ് വാര്‍ത്തയാണ് രവീന്ദ്രന് തുണയായത്.