കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അറൈവല്‍ ഹാളില്‍ കാപ്സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന സാഹചര്യത്തില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുമുന്‍പ് വിമാനത്തിനകത്ത് സീറ്റിനടിയില്‍ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു