നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മാമ്പഴ ജ്യൂസിൽ കലർത്തിയ നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ കസ്റ്റംസ് പിടിയിലായി.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ആറ് പായ്ക്കറ്റ് ജ്യൂസാണ് യു.എ.ഇയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്.