സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ചാനലിന്റെ ചുമതലകളിൽനിന്ന് മാറി നിൽക്കുന്നു. അനിൽ നമ്പ്യാരുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതാണ് സ്വപ്ന സുരേഷ് നൽകിയ മൊഴി.
സ്വർണക്കടത്തിൽ പിടികൂടിയത് വ്യക്തിഗത ബാഗാണന്ന് വരുത്തിതീർക്കാൻ ജനം ടി വി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ തന്നെ ഉപദേശിച്ചെന്ന് സ്വപ്ന മൊഴി നൽകി