കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 695 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് സ്വദേശി പിടിയിലായി. 29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ഇന്നലെ രാത്രിയിലെത്തിയ വിമാനത്തിലാണ് യാത്രക്കാരന്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.