ആഗോള പട്ടിണി സൂചികയില്‍ (ജി.എച്ച്.ഐ.) ഇന്ത്യ, അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്‍. 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 107 രാജ്യങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിലെ സ്ഥിതി ഭയാനകമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍ ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് കേന്ദ്രം പ്രതികരിച്ചു. വസ്തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയില്‍ ഗുരുതരമായ പിഴവുകളുണ്ട്. സര്‍വ്വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണെന്നും പ്രസ്താവനയില്‍ കേന്ദ്രം വിശദീകരിച്ചു.