ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 61 ലക്ഷം കടന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡിനെ മറികടന്ന് മുന്നോട്ട് നീങ്ങുമ്പോഴും അമേരിക്കയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുകയാണ്. രണ്ട് ദിവസമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 30,000-ല്‍ അധികം പേര്‍ക്ക് ബ്രസിലീല്‍ കോവിഡ് സ്ഥിരീകരിച്ചു. 

എന്നാല്‍ ലോകത്ത് ആകെയുള്ള കോവിഡ് മരണം 3.70 ലക്ഷം പിന്നിട്ടു. അരലക്ഷത്തിലധികം പേരുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 28 ലക്ഷത്തോളം പേര്‍ രോഗമുക്തരായി. സ്പെയിന്‍ സന്ദര്‍ശിച്ച ബെല്‍ജിയം രാജകുമാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു.