വയനാട് മീനങ്ങാടി പുഴുങ്കുനിയില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ  മൃതദേഹം കണ്ടെത്തി. ശിവപാര്‍വണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയപാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെയാണ് മൃതദേഹം കണ്ടത്. കുട്ടി കളിക്കുന്നതിനിടെ വീടിന് സമീപത്തെ പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.