വാടക കുടിശ്ശികയുടെ പേരില്‍ കച്ചവട സ്ഥാപനം പൂട്ടി വീട്ടമ്മയെ പെരുവഴിയിലറക്കി ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റി. മറൈന്‍ ഡ്രൈവില്‍ തട്ടുകട നടത്തിയിരുന്ന പ്രസന്നയാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വാടക നൽകാത്തവർക്കെതിരേ നടപടി പാടില്ലെന്ന സർക്കാർ നിർദേശം നിലനിൽക്കേയാണ് സർക്കാർ സംവിധാനമായ ജിസിഡിഎയുടെ പ്രതികാരനടപടി.

2015ൽ ഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കൊപ്പം ചെറിയ കട നടത്തി ഉപജീവനം കണ്ടെത്തിയിരുന്നത്. ജീവിക്കാൻ ആ​ഗ്രഹമുണ്ടായിട്ടല്ല മകളെയോർത്താണ് താൻ ജീവിക്കുന്നതെന്നും ഒരു പെൺകുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാൻ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു.