കൊല്ലത്ത് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി പണവും ഓട്ടോയും തട്ടിയെടുത്തു

കൊല്ലം നഗരത്തില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി പണവും ഓട്ടോയും തട്ടിയെടുത്തുവെന്ന് പരാതി. കൊല്ലം മണലില്‍ സ്വദേശി ചന്ദ്രന്‍പിള്ളയെയാണ് രണ്ടംഗ സംഘം മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളിയത്. ചിന്നക്കടയില്‍ നിന്നാണ് പരവൂരിലേയ്ക്ക് പോകാനായി സംഘം ഓട്ടോയില്‍ കയറിയത്. പറവൂരിലെത്തിയ സംഘം മറ്റൊരാളെയും കൂട്ടി ബാറിലെത്തി മദ്യപിച്ചു. ശേഷം ഓട്ടോയുടെ താക്കോല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതെതിര്‍ത്തതാണ് ചന്ദ്രന്‍പിള്ളയെ മര്‍ദ്ദിക്കാന്‍ കാരണം. കൈവശമുണ്ടായിരുന്ന ഓട്ടോയും ആറായിരം രൂപയും തട്ടിയെടുത്ത് സംഘം മുങ്ങി. കൈക്കും നെഞ്ചിനും പരിക്കുണ്ട്. മറ്റൊരാളിന്റെ ഓട്ടോ വാടകയ്ക്കെടുത്താണ് ചന്ദ്രന്‍പിള്ള ഓടിച്ചിരുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented