തമിഴ്നാട് രാമനാഥപുരത്ത് ഒരു സംഘം ആളുകള്‍ 23 വയസ്സുകാരനെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അരുണ്‍ പ്രകാശിനെ പന്ത്രണ്ട് പേരടങ്ങുന്ന സംഘം വെട്ടിക്കൊന്നത്. അരുണിനൊപ്പം സഞ്ചരിച്ച യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണം എന്ന് പോലീസ് വിശദീകരിക്കുന്നു. തിങ്കളാഴ്ച രാവിലെ ഇരു ഗുണ്ടാ സംഘങ്ങളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ്‌ രാത്രി കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ നടന്നത് വര്‍ഗീയ കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമക്കള്‍ കക്ഷി ഉള്‍പ്പടെ തീവ്രഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.