കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെതിരെ ഭരണപക്ഷ എംഎൽഎമാർ. കിഫ്ബി വഴി അനുവദിച്ച റോഡുകൾ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്നുവെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനെ പിന്തുണച്ച്  ഷംസീറും രംഗത്തെത്തി. വെഞ്ഞാറമൂട് മേൽപ്പാലം ഇല്ലാതിരുന്നതിനാൽ തനിക്കുണ്ടായ ദുരനുഭവം ​ഗണേഷ് കുമാർ പങ്കുവെക്കുകയുണ്ടായി. 

തിരുവനന്തപുരത്ത് അമ്മ ചികിത്സയിൽ കഴിയവേ പത്തനാപുരത്ത് നിന്ന് അമ്മയെ കാണാൻ പോകവേ അരമണിക്കൂറോളം വെഞ്ഞാറമൂട് കുടുങ്ങുകയും അമ്മ മരണപ്പെടുകയും ചെയ്തുവെന്ന് ​ഗണേഷ് കുമാർ വികാരാധീനനായി പറഞ്ഞു.