ഗെയില്‍ വാതക പൈപ്പ്‌ലൈന്‍;മുക്കത്ത്‌ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം

ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മുക്കം എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയും പോലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങള്‍ തല്ലി തകര്‍ത്തു. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. തുടര്‍ന്ന് പോലീസ് സമരപന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു. ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിലായിരുന്നു സമര സമിതിക്കാരുടെ വലിയ എതിര്‍പ്പ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.