വാക്സിൻ ഉത്പാദിപ്പിക്കുന്നതിനായി കേരളത്തിലെ നിപ വൈറസ് ബാധിതരുടെ രക്ത സാമ്പിളുകൾ ആവശ്യപ്പെട്ട പ്രമുഖ വൈറോളജിസ്റ്റ്  ഗഗൻ ‌‌‌ദീപ് കാങിന്റെ ഫോണും പെഗാസസ് ചോർത്തൽ പട്ടികയിൽ. സാഹചര്യ തെളിവുകൾ പരിശോധിക്കുമ്പോൾ നിപ വൈറസ് പ്രവർത്തനവും ആയി ബന്ധപ്പെട്ടാണ് ഫോൺ ചോർത്തിയത് എന്ന് സംശയിക്കുന്നതായി പെഗാസസ് പട്ടിക പുറത്ത് വിട്ട ദി വയർ വ്യക്തമാക്കി.