അട്ടപ്പാടിയിലെ ഉൾക്കാട്ടിൽ ഒറ്റയാനായ ഒരു കർഷകനുണ്ട്. അട്ടപ്പാടി കള്ളമല വില്ലേജിലെ ഓടപ്പെട്ടിയിലെ മലമുകളിൽ ഇദ്ദേഹത്തിന് പത്ത് ഏക്കർ കൃഷിയുണ്ട്. മലമുകളിലേക്ക് എത്തുക എന്നത് തന്നെ സാഹസമാണ്. അവിടെയാണ് അദ്ദേഹം പതിറ്റാണ്ടുകളായി ജീവിക്കുന്നത്. 

വന്യമൃഗശല്യമോ യാത്രാപ്രശ്‌നങ്ങളോ ഒന്നും ഗഡികനെന്ന കർഷകനെ കൃഷിയിൽ നിന്ന് പിൻതിരിപ്പിക്കാൻ പോന്നതല്ല.