ജി20 ഉച്ചകോടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ പുരോഗമിക്കുകയാണ്. ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ ഓരോ മേഖലയിലും എത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറഞ്ഞു. 

അതേസമയം ആളുകള്‍ക്ക് പ്രത്യാശയുടെയും ആഹ്ലാദത്തിന്റെയും സന്ദേശം നല്‍കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. 

19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ലോകക്രമത്തെ നിശ്ചയിക്കുക എന്നതാണ് പ്രധാന അജണ്ട.