പാർട്ടിക്കകത്തു നിന്ന് തനിക്കെതിരെ വരുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ച് ജി.സുധാകരൻ. പിണറായിയുടെ പേര് പറഞ്ഞ് തന്നെ ഒതുക്കാൻ നോക്കേണ്ട. തന്റേത് രക്തസാക്ഷി കുടുംബമാണെന്നും ആർക്കും തോണ്ടാനുള്ളതല്ലെന്നും ജി. സുധാകരൻ. പിണറായി ആലപ്പുഴ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തെന്നു പറയാൻ പിണറായി ജില്ലാ സെക്രട്ടറി ആണോയെന്നും അനുഭവവും ജനപിന്തുണയുമുള്ള താൻ തിരിച്ചടിച്ചാൽ വലിയ പ്രശ്നമുണ്ടാകുമെന്നും സുധാകരന്റെ മുന്നറിയിപ്പ്.