ഇന്ധനവില വർധനയ്ക്കെതിരെ പലതരത്തിലുള്ള പ്രതിഷേധനങ്ങളും നാം കണ്ടിട്ടുണ്ട്. എന്നാൽ അത്ര പരിചിതമല്ലാത്ത ഒരു പ്രതിഷേധമാണ് കൊല്ലം ആയൂരിൽ കണ്ടത്. പഴയ വാഹനം പെട്രോൾ പമ്പിന് മുന്നിലിട്ട് തകർത്തായിരുന്നു പ്രതിഷേധം. കേരളാ കോൺ​ഗ്രസ് ജോസ് വിഭാ​ഗമായിരുന്നു ഈ വ്യത്യസ്ത പ്രതിഷേധത്തിന് പിന്നിൽ.