ഇന്ധനവില അനുദിനം കൂടുമ്പോൾ ജനത്തിന്റെ പോക്കറ്റ് കാലിയാകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഖജനാവ് നിറയുകയാണ്. കേന്ദ്രം ഒരു രൂപ ഇന്ധനവില കൂട്ടിയാൽ അതിൽ മുപ്പത്തിമൂന്നു പൈസ സംസ്ഥാനത്തിന് കിട്ടും. 

പ്രതിമാസം 750 കോടിയിലധികം വരുമാനമാണ് സംസ്ഥാന സർക്കാരിന് ഇന്ധന വിൽപന നികുതിയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പെട്രോളിന് 30 .8 ശതമാനവും  ഡീസലിന് 22.76 ശതമാനവുമാണ്  വിൽപനനികുതി.  ഇന്ധന വിൽപന ജി.എസ്.ടി പരിധിയിലാക്കിയാൽ ജനം രക്ഷപ്പെടും എന്നതാണ് യാഥാർഥ്യം.