സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. തിരുവനന്തപുരം ന​ഗരത്തിലും കാസർകോടും ഇന്ന് പെട്രോൾവില നൂറ് കടന്നു.  പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം ന​ഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമായി. കാസർകോട് 100.16 രൂപയാണ് പെട്രോളിന്റെ വില.