കൊച്ചി: തുടര്‍ച്ചയായ 14ാം ദിവസവും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയും ഇന്ന് വര്‍ദ്ധിപ്പിച്ചു. ഈ പ്രവണത തുടരുമെന്നാണ് വിലയിരുത്തല്‍. ശരാശരി അമ്പത് പൈസയ്ക്ക് മുകളിലാണ് ദിവസേന ഇന്ധന വില ഉയരുന്നത്.