സ്വാതന്ത്ര്യ സമരത്തിന്റെ ത്രസിപ്പിക്കുന്ന സ്മരണകൾ ഇരമ്പുന്നയിടമാണ് കോഴിക്കോട് കടപ്പുറം. ഉപ്പു സത്യാഗ്രഹത്തിനു സാക്ഷ്യം വഹിച്ച മണൽത്തരികൾ മുതൽ പറഞ്ഞാല്‍ തീരാത്ത ചരിത്ര ശേഷിപ്പുകൾ ഉള്ളയിടം. ഈ ഓർമകൾക്ക് ഒരു സ്മാരകം ഒരുങ്ങിയിരിക്കുന്നു കോഴിക്കോട് ബീച്ചിൽ, ഫ്രീഡം സ്ക്വയർ.