ന്യൂഡല്‍ഹി: രാജ്യത്തെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി രണ്ട് മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ധതി നടപ്പിലാക്കും. കുറഞ്ഞ വേതനം സാര്‍വ്വത്രികമാക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി.
അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ഒരു കിലോ കടലയും ഒരോ കുടുംബത്തിനും നല്‍കും. 8 കോടി തൊഴിലാളികള്‍ക്കാണ് ഗുണം ലഭിക്കുക. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.