സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിന്‍ തുടരുമെന്ന് 'മന്‍ കി ബാത്' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ വിമര്‍ശനം ഉന്നയിച്ച അമ്പതിലധികം പോസ്റ്റുകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തു.