പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് നാലുപേര്‍ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷത്തെത്തുടര്‍ന്ന് ഉണ്ടായ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.

കൂച്ച് ബിഹാറിലാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മണ്ഡലത്തിലെ നിരീക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍നടപടികള്‍ എടുക്കുക.