മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിമാർക്ക് എതിരെ ഗുരുതര ആരോപണവും ആയി സസ്‌പെൻഷനിൽ കഴിയുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ സച്ചിൻ വാസേ രംഗത്ത്. അന്വേഷണം നേരിടുന്ന ട്രസ്റ്റിൽ നിന്ന് 50 കോടി രൂപ പിരിച്ച് നൽകാൻ ഗതാഗത മന്ത്രി അനിൽ പരബ് നിർദേശിച്ചതായി സച്ചിൻ വാസേ എൻഐഎ കോടിതിക്ക് കൈമാറിയ കത്തിൽ അവകാശപ്പെട്ടു. 

പ്രതിമാസം നൂറ് കോടി രൂപ വീതം അനധികൃത ഗുട്ക വിൽപ്പനക്കാരിൽ നിന്ന് പിരിച്ച് നൽകാൻ ഉപമുഖ്യമന്തി അജിത് പവാറിനോട് അടുപ്പം ഉള്ള വ്യക്തി ആവശ്യപ്പെട്ടതായും സച്ചിൻ വാസേ അവകാശപ്പെട്ടു. ഇതിനിടെ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.