സി.കെ ജാനു തന്നത് വായ്പ വാങ്ങിയ പണമെന്ന് മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ. വാഹനം വാങ്ങാൻ 2019ൽ 3 ലക്ഷം രൂപ ജാനു വായ്പ വാങ്ങിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപ തിരികെ തന്നു ബാക്കി ഒന്നര ലക്ഷം കഴിഞ്ഞ മാർച്ച് മാസം തിരികെ തന്നു. സി.കെ.ശശീന്ദ്രൻ. ബാങ്ക് അക്കൗണ്ട് വഴി നൽകിയ പണം ബാങ്ക് അക്കൗണ്ട് വഴി തന്നെ തിരികെ തന്നുവെന്നും അദ്ദേഹം പറഞ്ഞു.