കോവിഡ് പ്രതിസന്ധിയിലായവർക്ക് സർക്കാർ നൽകുന്ന ധനസഹായങ്ങൾ അപര്യാപ്തമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് മൂലം പ്രതിസന്ധിയിലായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.കെ. ശൈലജ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധവേണമെന്നും  കെ.കെ.ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടു. 

ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ താല്‍ക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണം. ഓണം റിബേറ്റ് 10% കൂട്ടണം. ക്ഷേമനിധി പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവര്‍ നിയമസഭയിൽ ഉന്നയിച്ചു.