കോടതികളുടെ സ്വാതന്ത്ര്യത്തെ അപായപ്പെടുത്തുന്ന അഭിഭാഷക ലോബി ജൂഡീഷ്യറിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഇവരുടെ പിടിയില്‍ നിന്നും മുക്തമായില്ലെങ്കില്‍ കോടതികള്‍ സ്വതന്ത്രമാവില്ല. തങ്ങള്‍ക്ക് അനുകൂലമായ വിധി ലഭിച്ചില്ലെങ്കില്‍ എല്ലാ രീതിയിലും ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്നവരാണ് ഈ ലോബി. അയോധ്യ, റഫാല്‍ കേസുകളിലെ വിധികള്‍ക്ക് പകരം ലഭിച്ചതാണ് രാജ്യസഭാംഗത്വം എന്ന ആരോപണം തള്ളിയ രഞ്ജന്‍ ഗോഗോയ്, ആ വിധികള്‍ തന്റേത് മാത്രമല്ലെന്നും വ്യക്തമാക്കി.