കഴിഞ്ഞ കുറച്ചുകാലമായി തമിഴ്‌നാട്ടില്‍ നിന്ന് ആനകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തയാണ് നമ്മള്‍ ഏറെയും കേട്ടത്. എന്നാല്‍ അത് മാത്രമല്ല, ആനകളെ സംരക്ഷിക്കുന്നതിന്റെ കഥകളുമുണ്ട് തമിഴ്‌നാടിന് പറയാന്‍. പരിക്കേറ്റ് കഷ്ടപ്പെട്ട് നീലഗിരി വനനിരകളില്‍ കഴിഞ്ഞ ഒരു ആനയെ വനപാലകര്‍ ശുശ്രൂഷിക്കുന്നതിന്റെ കഥയാണിത്.