പത്തനംതിട്ട: കടുവ യുവാവിനെ കടിച്ചുകൊന്ന പത്തനംതിട്ടയില്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് വശംകെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കടുവയെ കണ്ടതായി നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടശേരിക്കര പേഴുംപാറയിലും തിരച്ചില്‍ നടത്തിയെങ്കിലും കാല്‍പ്പാടുകള്‍ പോലും കണ്ടെത്താനായില്ല.

ടാപ്പിങ്ങിന് പോകുന്നവരും വെറുതെ നടക്കുന്നവരുമൊക്കെ കടുവയെ കാണുന്നു. വിവരം അറിയിച്ചാല്‍ ഉടന്‍ തോക്കും കുറുവടിയുമായി 30-ല്‍ അധികം വരുന്ന സംഘം തിരച്ചിലിനെത്തും. എന്നാല്‍ മണിക്കൂറുകള്‍ തെരഞ്ഞാലും കടുവയെ കണ്ടെത്താന്‍ കഴിയില്ല.