കോഴിക്കോട് താമരശ്ശേരി ചുങ്കത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കണ്ടെത്തിയ പാമ്പിനെ വനപാലകര്‍ എത്തി പിടികൂടി. ചുങ്കം സ്റ്റാന്‍ഡില്‍ ഓട്ടം കഴിഞ്ഞ് വന്ന് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് പാമ്പ് കയറിയത്. പിന്‍സീറ്റിനടുത്ത് എന്‍ജിന്‍ ഭാഗത്തായാണ് പാമ്പിനെ കണ്ടത്. 

പാമ്പിനെ പുറത്ത് ചാടിക്കാന്‍ ഓട്ടോയുടെ ഡ്രൈവര്‍ സക്കീര്‍ ബാബുവും സുഹൃത്തുക്കളും ചേര്‍ന്ന് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് വനപാലകരെ വിളിച്ചത്. വനപാലകര്‍ എത്തി ഏറെ നേരം ശ്രമിച്ചുവെങ്കിലും പാമ്പിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഓട്ടോ റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചാണ് പാമ്പിനെ പുറത്തെടുത്തത്.