ഇടുക്കിയിലെ ചന്ദനം സംരക്ഷിക്കാന്‍ പുതിയ സംവിധാനവുമായി വനംവകുപ്പ്. ചന്ദനക്കാടുകളില്‍ പ്രവേശിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയുന്ന ഹൈടെക്ക് സംവിധാനമാണ് ഒരുക്കുന്നത്. മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. 

ചന്ദനക്കാടുകളില്‍ സ്ഥാപിക്കുന്ന സെന്‍സര്‍ സംവിധാനമാണ് ചന്ദനം സംരക്ഷിക്കാന്‍ വനം വകുപ്പിനെ സഹായിക്കുക. വിശാലമായിക്കിടക്കുന്ന ചന്ദനക്കാടുകളില്‍ നിന്ന് ചന്ദനം കടത്തുന്നത് പതിവായതോടെയാണ് പുതിയ സംവിധാനത്തെക്കുറിച്ച് വനംവകുപ്പ് ആലോചിച്ചത്.

എത്ര കടുത്ത നിരീക്ഷണമേര്‍പ്പെടുത്തിയാലും രാത്രിയില്‍ ചന്ദനം മോഷണം പോവുന്നത് പതിവായിരുന്നു. എന്നാല്‍ സെന്‍സര്‍ സംവിധാനമനുസരിച്ച് ആരെങ്കിലും അനധികൃതമായി ചന്ദനക്കാടുകളില്‍ പ്രവേശിച്ചാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് എസ്.എം.എസ് ലഭിക്കും. യു.എന്‍.ഡി.പി സഹായത്തിലാണ് പദ്ധതി നടപ്പാക്കുക.