പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ചത് ആസൂത്രിത കൊലപാതകം എന്നു മരിച്ച മത്തായിയുടെ സഹോദരന്‍ വില്‍സണ്‍. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല. മൃതപ്രായനായ മത്തായിയെ വനം വകുപ്പ് ജീവനക്കാര്‍ കിണറ്റില്‍ തള്ളിയെന്നും സഹോദരന്‍ ആരോപിച്ചു.
വീട്ടില്‍ നിന്നാണ് മത്തായിയെ വിളിച്ചുകൊണ്ട് പോയത്. ഒരു മണിക്കൂര്‍ കൊണ്ട് ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുക്കില്ല. വനംവകുപ്പ് ജീവനക്കാര്‍ മത്തായിയെ കാട്ടിലെത്തിച്ച് മര്‍ദിച്ച് ബോധരഹിതനാക്കി കിണറ്റില്‍ തള്ളിയതാണെന്നും സഹോദരന്‍ ആരോപിച്ചു