ന്യൂഡല്‍ഹി: രാജ്യത്തെ എഫ്സിഐ ഗോഡൗണുകളില്‍ വന്‍തോതില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നശിച്ചത് പതിനായിരക്കണക്കിന് മെട്രിക്ക് ടണ്‍ ഭക്ഷ്യ ധാന്യമെന്ന് വിവരാവകാശ രേഖ. ലോക് ഡൗണ്‍ കാലത്ത് നിരവധി ആളുകള്‍ ഭക്ഷണം കിട്ടാതെ വലയുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തു വരുന്നത്.