കോട്ടയം ചുങ്കത്ത് പുഴയില്‍ ഒഴുകിവന്ന 82 വയസ്സുകാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തോട്ടയ്ക്കാട് സ്വദേശിയായ തങ്കമ്മ എന്ന സ്ത്രീയാണ് അപകടത്തില്‍ പെട്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആശുപത്രിയില്‍ പോകാനായാണ് തങ്കമ്മ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത് എന്നാണ് വീട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. പുഴയിലൂടെ ഇവര്‍ ഒഴുകിവരുന്നത് ശ്രദ്ധയില്‍ പെട്ട സമീപവാസികളാണ് വൃദ്ധയെ രക്ഷപ്പെടുത്തിയത്.