ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ തിരുവള്ളവരുടെ വാക്കുകള്‍ കടമെടുത്ത് നിര്‍മ്മല സീതാരാമന്‍. ഒരു നല്ല രാജ്യം എങ്ങനെയാകണം എന്നതിന് തിരുവള്ളുവര്‍ നല്‍കിയ പഞ്ചരത്‌ന ഉപദേശങ്ങളാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. രോഗമുക്തമായ രാജ്യം, ധന സമ്പത്ത്, കാര്‍ഷിക സമ്പത്ത്, സന്തോഷം, രാജ്യ സുരക്ഷ എന്നിവയാണ് അതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.