മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്  ബിരിയാണി പാചകം ചെയ്ത് കഴിക്കാൻ ഒത്തുകൂടിയവരെ പോലീസ് ചെമ്പോടെ പൊക്കി. മലപ്പുറം കരുവാരക്കുണ്ടിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് അമ്പതോളം പേർ ഒത്തുകൂടിയത്. ഫാമുടമ ഉൾപ്പെടെയുള്ളവർക്കെതിരേ പോലീസ് കേസെടുത്തു.