ഇടുക്കി: ആദ്യ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബം ആട്ടിന്‍കൂട്ടില്‍ അന്തിയുറങ്ങുന്നു എന്ന മാതൃഭൂമി ന്യൂസ് വാര്‍ത്ത നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ്. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പി.ജെ ജോസഫ് വാര്‍ത്ത നിയമസഭയില്‍ അവതരിപ്പിച്ചത്. കുടുംബത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഈ വിഷയം സഭയില്‍ ശ്രദ്ധയില്‍ പെടുത്തിയത്‌