ദുരിതാശ്വാസ ധനസഹായം തേടി എറണാകുളം ജില്ലയിലെ പ്രളയബാധിതര്‍ ക്യൂവില്‍ നില്‍ക്കുന്നത് തുടരുന്നു. പ്രളയദുരിതാശ്വാസ നിധിയില്‍ നിന്ന്  സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട സംഘം പത്ത് ലക്ഷം രൂപ തട്ടിച്ച എറണാകുളം ജില്ലയില്‍ നിന്നാണ് ഈ കാഴ്ച. അദാലത്തില്‍ അപ്പീല്‍ നല്‍കാനും തുടര്‍നടപടികള്‍ക്കുമായാണ് നൂറുകണക്കിനുപേര്‍ അലയുന്നത്. ഇനി അടുത്ത വര്‍ഷം ഹാജരാകാനാണ് അദാലത്തില്‍ പലരോടും നിര്‍ദ്ദേശിച്ചിട്ടുള്ളത്.