പ്രളയം: വിപിഎസ് ഗ്രൂപ്പ് 12 കോടി രൂപയുടെ സാധനങ്ങള്‍ കൈമാറി

സംസ്ഥാനത്ത് പ്രളയക്കെടുതി അനുഭവിക്കുന്ന മേഖലകളിലേയ്ക്ക് നല്‍കാനുള്ള 12 കോടി രൂപയുടെ സാധനങ്ങള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങി. യുഎഇ ആസ്ഥാനമായുള്ള ഡോക്ടര്‍ ഷംസീര്‍ വലയിന്റെ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് മരുന്നകളും വസ്ത്രങ്ങളും ധാന്യങ്ങളുമടക്കമുള്ള എഴുപത് ടണ്‍ സാധനങ്ങള്‍ കൈമാറിയത്. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ എത്തിച്ച സാധനങ്ങള്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ഏറ്റുവാങ്ങി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖാന്തരമാണ് ഇത് ദുരന്ത ബാധിത ജില്ലകളിലേയ്ക്ക് എത്തിക്കുകയെന്ന് മന്ത്രി അറിയിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത അമ്പത് കോടി രൂപയുടെ സാധനങ്ങളില്‍ ആദ്യഗഡുവാണ് ഇപ്പോള്‍ കൈമാറിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented