കേരളത്തിന് ശേഷം ഉത്തരാഖണ്ഡിലും കനത്ത നാശം വിതച്ച് പേമാരി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഉത്തരാഖണ്ഡില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 

കുത്തൊഴുക്കില്‍ പെട്ട് ചല്‍ത്തി നദിക്കു കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന പാലം പൂര്‍ണ്ണമായും നശിച്ചു. നൈനിറ്റാള്‍ നദി കരകവിഞ്ഞൊഴുകയാണ്. പ്രളയത്തില്‍ ഇതുവരെ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.