പത്തനംതിട്ട പ്രളയ ഫണ്ട് തിരിമറി ആക്ഷേപത്തില്‍ കൂടുതല്‍ വിശദീകരണവുമായി മുസ്ലീം ലീഗ് പത്തനംതിട്ട ജില്ലാ നേതൃത്വം. ആക്ഷേപത്തില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുന്ന തന്ത്രമാണ് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്വീകരിച്ചത്. എന്നാല്‍ ഇതുകൊണ്ട് വിവാദം തീരില്ല എന്ന സൂചനയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്നത്.