പ്രളയം കനത്ത നാശനഷ്ടം വിതച്ച മുണ്ടക്കയത്ത് നിരവധി കെട്ടിടങ്ങളും റോഡുകളും പൂർണ്ണമായി തകർന്നു. മണിമലയാറിന്റെ തീരത്തെ നൂറുകണക്കിനു പേർക്ക് കിടപ്പാടം നഷ്ടമായി. വെള്ളവും ചെളിയും കയറിയ പലസ്ഥലങ്ങളും വൃത്തിയാക്കാൻ അധികൃതരാരും എത്തിയിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.