ന്യൂഡല്‍ഹി: കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.കേണല്‍ അഷുതോഷ് ശര്‍മ, മേജര്‍ അഞ്ചു സൂദ്, നായ്ക് രാജേഷ്, ലാന്‍സ്‌നായിക് ദിനേശ്, ജമ്മുകാശ്മീര്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷക്കീല്‍ ഫാസി എന്നിവരാണ് വീരമൃത്യു വരിച്ചത്. 

നാട്ടുകാര്‍ ബന്ധികളാക്കിയ രണ്ട് ഭീകരരേയും സുരക്ഷ സേനയ്ക്ക് വധിക്കാന്‍ കഴിഞ്ഞു. കനത്ത മഴയേയും ഇരുട്ടിനേയും തുടര്‍ന്ന് ഓപ്പറേഷന്‍ നിര്‍ത്തിവച്ചപ്പോഴാണ് ഭീകരരേ വധിച്ചത്. നാട്ടുകാര്‍ ബന്ദികളാക്കിയ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.സൈനികര്‍ കാട്ടിയത് അസാമാന്യ ധീരതയെന്ന് അനുശോചന സന്ദേശത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.