ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പ്രളയകാലത്ത് തകര്‍ന്ന വീട്ടിലെ ഒറ്റ മുറിയില്‍ അഞ്ചംഗ കുടുംബം. കൂലിപ്പണിക്കാരനായ ഗൃഹനാഥന്‍ അന്തിയുറങ്ങുന്നത് ആട്ടിന്‍കൂട്ടിലാണ്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഈ കുടുംബത്തിന് അധികൃതര്‍ വീട് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചു.