ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. വള്ളങ്ങള്‍ കടലില്‍ ഇറക്കാതെയും ഹാര്‍ബറുകള്‍ നിശ്ചലമാക്കിയും തൊഴിലാളികള്‍ പ്രതിഷേധിച്ചു. കടല്‍ തീറെഴുതാന്‍ തീരുമാനിച്ച സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലില്‍ എറിയുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും ബോട്ടുകളും  കടലിലിറക്കിയില്ല. തീരദേശമേഖലയില്‍ കടകമ്പോളങ്ങളും അടഞ്ഞ് കിടന്നു. അതേസമയം കൊല്ലത്ത് യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.