സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ലോക്ഡൗൺ ഇല്ലാത്ത ആദ്യ ശനിയാഴ്ചയാണിത്. തലസ്ഥാനനഗരത്തിൽ ഇന്ന് കടകളിൽ തിരക്കുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകിട്ട് അവലോകനയോഗം ചേരും.